SEARCH


Chorakatti Bhagavathy Theyyam (ചോരക്കട്ടി ഭഗവതി തെയ്യം)

Chorakatti Bhagavathy Theyyam (ചോരക്കട്ടി ഭഗവതി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


രൗദ്രമൂർത്തിയായ ചോരക്കട്ടിയമ്മ ഏഴ് ദേവതമാരിൽ ഇളയവളാണെന്നും യാത്രാമദ്ധ്യെ ദാഹിച്ചപ്പോൾ സഹോദരിമാരുടെ നിർദ്ധേശ പ്രകാരം വഴിയിൽ കണ്ട പൊട്ടൻ കിണറ്റിൽ നിന്ന് പാളയിൽ വെള്ളം കോരി കുടിക്കുകയും വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോൾ അടിയാളരുടെ കിണറ്റിലെ വെള്ളമാണ് കുടിച്ചതെന്നും അശുദ്ധമായതിനാൽ ഇനി തങ്ങൾക്കൊപ്പം വരേണ്ടെന്നും പറഞ്ഞ് സഹോദരിമാർ വഴിപിരിഞ്ഞുവത്രെ. ദു:ഖിതയായി വഴിയരികിൽ ഇരിക്കുമ്പോൾ ആ വഴി വന്ന പാലോറത്ത് ഇല്ലത്തെ നമ്പൂതിരിയുടെ വെള്ളോലക്കുടയിൽ കുടിയേറി ഇല്ലത്തെത്തി.എന്നാൽ ഇല്ലത്തുള്ളവർക്ക് അനിഷ്ടങ്ങൾ ഉണ്ടായപ്പോൾ താൻ അടിയാന്റെ വെള്ളം കുടിച്ചതിനാൽ അവർക്കൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞത്ത് ഇല്ലത്ത് നിന്ന് വെള്ളക്കുടിയൻ തറവാട്ടുകാർക്ക് ഉഗ്രമൂർത്തിയായി കൈമാറിയെന്നാണ് ഐതിഹ്യം. 40 ദിവസത്തെ അഗ്നിഹോമം, വായുഹോമം എന്നിവയിലൂടെയാണ് ഭഗവതി ഉയർന്നതിനെന്നതിനാൽ തെയ്യം ഇറങ്ങിയാൽ അഗ്നി ഭോജനവും രുധിര പാനവും നടത്തും
Photos Sourabh Xavio





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848